കത്തിന് കൈക്കൂലി 20,000; മലപ്പുറത്ത് വില്ലേജ് ഓഫീസർ പിടിയില്‍

Jaihind Webdesk
Thursday, June 20, 2024

 

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ പിടിയിൽ. മലപ്പുറം തുവ്വൂർ വില്ലേജ് ഓഫീസർ സുനിൽരാജാണ് 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. പട്ടയം ലഭിക്കാൻ വില്ലേജ് ഓഫീസർ നൽകേണ്ട കത്തിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. മലപ്പുറം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വില്ലേജ് ഓഫീസറെ വലയിലാക്കിയത്.