തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ കിട്ടാതെ യുവാവ് മരിച്ചതായി പരാതി. അരുവിക്കര സ്വദേശി അഖിൽ മോഹനാണ് ചികിത്സ വൈകിയതിനെ തുടർന്ന് ഇന്ന് പുലർച്ചെയോടെ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ യുവാവിനെ ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഖിലിനെ നാലുമണിക്കൂറോളം ചികിത്സ നൽകാതെ കിടത്തിയതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. തിരുവനന്തപുരം ‘എസ്കെ’ ഹോസ്പിറ്റലിനെതിരെയാണ് പരാതി. പരിശോധനാ യന്ത്രം തകരാറിലായത് ആശുപത്രി അധികൃതർ മറച്ചുവെച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ബന്ധുക്കള്‍ ആശുപത്രിക്കെതിരെ പരാതി നൽകിയിട്ടുണ്ട്.