തിരുവനന്തപുരം കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി; പോലീസ് അന്വേഷണം ഊര്‍ജ്ജിതം, ഭീതിയില്‍ ജനങ്ങള്‍

Jaihind Webdesk
Wednesday, June 19, 2024

 

തിരുവനന്തപുരം: തിരുവനന്തപുരം കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. മാർക്കറ്റിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന അഞ്ച് നാടൻ ബോംബുകളാണ് കച്ചവടക്കാർ രാവിലെ കണ്ടെത്തിയത്. കഴക്കൂട്ടം പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ബോംബ് നിർവീര്യമാക്കുന്നതിനായി സ്റ്റേഷനിലേക്ക് മാറ്റി. ബോംബ് കൊണ്ടുവച്ചവരെ കണ്ടെത്താനായി പോലീസ് പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. ബോംബ് കണ്ടെത്തിയത് മാർക്കറ്റിൽ ഭീതി പരത്തി.