സിപിഎമ്മിന് ചിഹ്നം പോയാല്‍ ഈനാംപേച്ചിയും മരപ്പട്ടിയും വേണ്ട ബോംബ് മതി; നിയമസഭയില്‍ പരിഹാസവുമായി പ്രതിപക്ഷം

Jaihind Webdesk
Wednesday, June 19, 2024

 

തിരുവനന്തപുരം: കണ്ണൂർ തലശ്ശേരി എരഞ്ഞോളി സ്ഫോടനത്തില്‍ പ്രക്ഷുബ്ധമായി നിയമസഭ. സിപിഎമ്മിന് ചിഹ്നം പോയാല്‍ എ.കെ. ബാലന്‍ പറഞ്ഞത് പോലെ ഈനാംപേച്ചിയും മരപ്പട്ടിയും വേണ്ട ബോംബ് മതിയെന്ന് സണ്ണി ജോസഫ് എംഎൽഎ പരിഹസിച്ചു. സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനും ആഭ്യന്തര വകുപ്പിന്‍റെ നിഷ്ക്രിയത്വത്തിനും എതിരെയുള്ള ശക്തമായ പ്രതിഷേധമുയർത്തി.

അതേസമയം കണ്ണൂരിലെ ബോംബ് രാഷ്ട്രീയം ഭീതി വിതയ്ക്കുന്ന സാഹചര്യവും ബോംബ് സ്ഫോടന പരമ്പരകളും ഒന്നൊന്നായി നിരത്തിയാണ് സണ്ണി ജോസഫ് എംഎൽഎ വിഷയം സഭയിൽ അവതരിപ്പിച്ചത്. സിപിഎം നേതൃത്വത്തിലാണ് കണ്ണൂർ ജില്ലയിൽ ബോംബ് നിർമ്മാണം നടക്കുന്നതെന്നും പോലീസിനെ നിർവീര്യമാക്കി സ്ഫോടനങ്ങളുടെ തെളിവുകൾ സിപിഎം നശിപ്പിക്കുന്നതായി സണ്ണി ജോസഫ് കുറ്റപ്പെടുത്തി.