ബംഗളൂരു: ആമസോണ്‍ പാക്കറ്റ് തുറന്നപ്പോള്‍ മൂര്‍ഖന്‍ പാമ്പിനെ കിട്ടിയെന്ന് ദമ്പതികള്‍. ബംഗളൂരുവിലെ സർജപൂർ റോഡിൽ താമസിക്കുന്ന ദമ്പതികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. ആമസോണില്‍ ഓര്‍ഡര്‍ ചെയ്ത ഗെയിം കണ്‍ട്രോളറിന് പകരം കിട്ടിയത് മൂര്‍ഖന്‍ പാമ്പിനെയാണ്. പരാതി നൽകിയെങ്കിലും ആമസോൺ നടപടിയെടുത്തില്ല. പരിശോധിക്കാമെന്ന ഓട്ടോമേറ്റഡ് മറുപടി മാത്രമാണ് ലഭിച്ചതെന്ന് ദമ്പതികള്‍ പറഞ്ഞു.
പാർസല്‍ ബോക്സില്‍ ചുറ്റി ഒട്ടിച്ച ടേപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്. അതിനാലാണ് വീട്ടിലുള്ളവർ രക്ഷപ്പെട്ടത്. സംഭവത്തിന്‍റെ വീഡിയോ ദമ്പതികള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ആമസോണിന്‍റെ കസ്റ്റമർ സപ്പോർട്ടിൽ വിളിച്ചെങ്കിലും രണ്ട് മണിക്കൂറോളം ഒരു സഹായവും ലഭിച്ചില്ല. റീഫണ്ട് ലഭിച്ചുവെന്നും ദമ്പതികള്‍ പറഞ്ഞു.