കൊല്ലം: കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു. നിർമ്മാണം നടക്കുന്ന ദേശീയപാതയിലാണ് സംഭവം. കൊല്ലം കല്ലുവാതുക്കൽ സ്വദേശിയുടെ ഉടമസ്ഥയിൽ ഉള്ള കാർ ആണ് കത്തി നശിച്ചത്. ഞായറാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം.
ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമായിരുന്നു സംഭവം. കാർ ഏറെ നേരം റോഡില്‍ തന്നെയുണ്ടായിരുന്നു. പെട്ടെന്ന് കാറിനുള്ളിൽ തീപിടിക്കുകയായിരുന്നു. കാർ പൂർണമായും കത്തി നശിച്ചു. ആരാണ് മരിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. ആത്മഹത്യയാണെന്ന് സംശയം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.