യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയുടെയും എംപിമാരുടെയും സംയുക്ത യോഗം 20-ന്

Jaihind Webdesk
Sunday, June 16, 2024

 

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് വിജയം വിലയിരുത്താനും ഭാവി പരിപാടികൾ ചർച്ച ചെയ്യാനും
യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയുടെയും എംപിമാരുടെയും സംയുക്ത യോഗം ജൂൺ 20-ന് ചേരും.  പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. വൈകിട്ട് 5.30 ന് കൻ്റോൺമെൻ്റ് ഹൗസിൽ വെച്ചായിരിക്കും യോഗമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ അറിയിച്ചു.