ഇംഫാൽ: മണിപ്പൂർ ഇംഫാലിലെ സുരക്ഷ മേഖലയില്‍ വൻ തീപിടിത്തം. വൈകുന്നേരത്തോടെയായിരുന്നു സംഭവം. സംസ്ഥാന സെക്രട്ടറിയേറ്റിന് സമീപമുള്ള കെട്ടിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. മുഖ്യമന്ത്രിയുടെ വസതിയും പോലീസ് ആസ്ഥാനം ആടക്കമുള്ള മേഖലയിലാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മണിപ്പൂരില്‍ സംഘർഷം തുടരുന്നതിനിടെയാണ് ഇപ്പോള്‍ ഇംഫാലില്‍ തീപിടിത്തം ഉണ്ടായിരിക്കുന്നത്.