ന്യൂഡല്‍ഹി: എൻഡിഎ മന്ത്രിസഭ കുടുംബ കൂട്ടായ്മയെന്ന് വിമർശിച്ച് രാഹുൽ ഗാന്ധി. മറ്റുള്ളവരെ കുടുംബാധിപത്യം എന്ന് വിളിക്കുന്നവരുടെ മന്ത്രിസഭ കുടുംബ കൂട്ടായ്മയാണ്. മോദിയെന്നാല്‍ വാക്കും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസമാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. 20 മന്ത്രിമാരുടെ പട്ടിക സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. മോദി മന്ത്രിസഭയിലെ അംഗങ്ങൾ ഏതൊക്കെ നേതാക്കളുടെ ബന്ധുക്കളാണെന്ന പട്ടികയും അദ്ദേഹം പങ്കുവെച്ചു.
“പോരാട്ടത്തിന്‍റെയും ത്യാഗത്തിന്‍റെയും സേവനത്തിന്‍റെയും തലമുറകളെ കുടുംബവാഴ്ചയെന്ന് വിളിച്ചവർ ‘സർക്കാർ കുടുംബങ്ങളിലേക്ക്’ അധികാരം കൈമാറുന്നതാണ് കാണുന്നത്. വാക്കിലും പ്രവൃത്തിയിലുമുള്ള ഈ വ്യത്യാസത്തെയാണ് നരേന്ദ്ര മോദി എന്നു വിളിക്കുന്നത്” – രാഹുൽ ഗാന്ധി പറഞ്ഞു.