ആശങ്കാജനകം; ജമ്മു-കശ്മീര്‍ ഭീകരാക്രമണത്തില്‍ നടുക്കവും ദുഃഖവും രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി

Jaihind Webdesk
Sunday, June 9, 2024

 

ജമ്മു-കശ്മീരിലെ ഭീകരാക്രമണത്തില്‍ തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരമെന്ന് രാഹുല്‍ ഗാന്ധി. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു. ജമ്മു-കശ്മീരിലെ ആശങ്കാജനകമായ സുരക്ഷാ സാഹചര്യത്തിന്‍റെ നേര്‍ചിത്രമാണ് സംഭവം. തീവ്രവാദത്തിനെതിരെ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും രാഹുല്‍ വ്യക്തമാക്കി.