റണ്‍വേയില്‍ ഒരേ സമയം രണ്ട് വിമാനങ്ങള്‍; മുംബൈയില്‍ വിമാന അപകടം ഒഴിവായത് സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍

Jaihind Webdesk
Sunday, June 9, 2024

 

മുംബൈ: മുംബൈ വിമാനത്താവളത്തിലെ റണ്‍വേയില്‍ ഒരേ സമയം എത്തിയത് രണ്ട് വിമാനങ്ങള്‍. എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്ന റണ്‍വേയില്‍ തന്നെ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് വന്‍ അപകടം ഒഴിവായത്.

വിമാനം ലാന്‍ഡ് ചെയ്യാന്‍ എയര്‍ ട്രാഫിക് കണ്ട്രോള്‍ റൂമില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചിരുന്നതായാണ് ഇന്‍ഡിഗോയുടെ വിശദീകരണം. സംഭവത്തില്‍ ഏവിയേഷന്‍ റെഗുലർ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചു. തുടർന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥനെ പുറത്താക്കുകയും ചെയ്തു. ഇന്‍ഡിഗോ വിമാനം ഇന്‍ഡോറില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്നു. എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതാണ്.