കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്; പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചേക്കും

Jaihind Webdesk
Saturday, June 8, 2024

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന് യോഗം ചേരും. രാവിലെ 11 മണിക്ക് ഡല്‍ഹിയിലെ ഹോട്ടല്‍ അശോകയിലാണ് യോഗം.  പ്രതിപക്ഷ നേതാവിനെയടക്കം തീരുമാനിച്ചേക്കും. ഇതിനു പുറമെ തിരഞ്ഞെടുപ്പ് ഫലവും പ്രവര്‍ത്തക സമിതി വിലയിരുത്തും. അതേസമയം  വൈകിട്ട് 5.30ന് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗവും ചേരും.
പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹോളിലാണ് യോഗം ചേരുന്നത്. ഇത്തവണ കോൺഗ്രസ്‌ മികച്ച വിജത്തോടെ പ്രതിപക്ഷ നേതാവ് പദവി ഉറപ്പാക്കിയിരിക്കുകയാണ്.