തിരഞ്ഞെടുപ്പ് തോല്‍വി; സർക്കാരിന് പരോക്ഷ വിമർശനവുമായി കെ.ടി. ജലീല്‍

Jaihind Webdesk
Thursday, June 6, 2024

 

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ തോൽവിയിൽ സംസ്ഥാന സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി കെ.ടി. ജലീൽ എംഎൽഎ. നികുതി വർധനവും സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാത്തതും തിരിച്ചടിയായെന്ന് വിമർശനം.
ചില പോലീസ് ഉദ്യോഗസ്ഥരുടെ വഴിവിട്ട പെരുമാറ്റവും സർക്കാരിന് തിരിച്ചടിയായി . തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് കാലതാമസം വന്നുവെന്നും, മധ്യവർഗത്തെ സ്വാധീനിക്കാൻ കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തലുണ്ട്. പാർലമെന്‍റിൽ ഇടതുപക്ഷത്തിന്‍റെ പ്രസക്തി ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്താൻ എൽഡിഎഫിന് കഴിഞ്ഞില്ല. കമ്യൂണിസ്റ്റ് പാർട്ടിക്ക് അധികാര ലബ്ധിയും അധികാര നഷ്ടവും അമിതാവേശമുണ്ടാക്കുകയോ നിരാശപ്പെടുത്തുകയോ ചെയ്യരുതെന്നും കെ.ടി. ജലിൽ ചൂണ്ടിക്കാട്ടി. ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെയാണ് ജലീൽ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്.