രാജിക്കത്ത് നല്‍കി മോദി, സ്വീകരിച്ച് രാഷ്ട്രപതി; കാവല്‍ മന്ത്രിസഭ തുടരാന്‍ നിർദ്ദേശം

Jaihind Webdesk
Wednesday, June 5, 2024

 

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും. രാജി സ്വീകരിച്ച രാഷ്ട്രപതി കാവൽ മന്ത്രിസഭ തുടരാൻ നിര്‍ദ്ദേശം നൽകി. രാവിലെ രണ്ടാം മോദി സർക്കാരിന്‍റെ അവസാന യോഗം ചേർന്നതിന് പിന്നാലെയാണ് രാഷ്ട്രപതിഭവനിലെത്തി രാജിക്കത്ത് സമർപ്പിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം നരേന്ദ്ര മോദി തന്‍റെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങി. വൈകിട്ടത്തെ എൻഡിഎ മുന്നണി യോഗത്തില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തും. ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്‍റെ തെലുഗു ദേശം പാര്‍ട്ടിയും (ടിഡിപി) ബിഹാറില്‍ നിതീഷ് കുമാറിന്‍റെ ജെഡിയുവും എൻഡിഎക്കൊപ്പമുണ്ട്.