തടസ്സങ്ങള്‍ ഏറെ ഉണ്ടായിട്ടും രാഹുല്‍ പിന്മാറിയില്ല; നുണ പ്രചാരണങ്ങള്‍ക്കിടയിലും സത്യത്തിനായി പോരാടി, രാഹുല്‍ ഗാന്ധിയുടെ വിജയത്തില്‍ പ്രിയങ്കാ ഗാന്ധി

Jaihind Webdesk
Wednesday, June 5, 2024

 

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വിജയത്തില്‍ വൈകാരിക കുറിപ്പുമായി പ്രിയങ്കാ ഗാന്ധി. സഹോദരി ആയതില്‍ അഭിമാനം. എന്തൊക്കെ തടസ്സങ്ങള്‍ ഉണ്ടായിട്ടും രാഹുല്‍ പിന്മാറിയില്ല. അവര്‍ നടത്തിയ നുണ പ്രചാരണങ്ങള്‍ക്കിടയിലും സത്യത്തിനായി പോരാടിയെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. വെറുപ്പ് സമ്മാനിക്കുമ്പോഴും നിങ്ങളുടെ ഹൃദയത്തില്‍ സ്നേഹവും ദയയുമായിരുന്നു. നിങ്ങളെ തിരിച്ചറിയാത്തവര്‍ ഇപ്പോള്‍ തിരിച്ചറിയുന്നുവെന്നും പ്രിയങ്കാ ഗാന്ധി കുറിച്ചു. നിങ്ങളുടെ ഹൃദയത്തിലെ സ്‌നേഹം കൊണ്ട് പോരാടിയെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.