ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വിറപ്പിച്ച് ഇന്ത്യാ സഖ്യത്തിന്റെ മുന്നേറ്റം. ഉത്തർപ്രദേശിലെ ബിജെപിയുടെ ഉരുക്കുകോട്ടകളെ വിറപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റം. നിലവിൽ 40ലേറെ സീറ്റുകളിൽ ഇന്ത്യാ സഖ്യം മുന്നേറുകയാണ്. അമേഠി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി പിന്നിലാണ്. കോൺഗ്രസ് സ്ഥാനാർത്ഥി കിഷോരി ലാൽ ശർമയാണ് ഇവിടെ മുന്നിലുള്ളത്.