ശ്രീനഗർ: ജമ്മു-കശ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ബരാമുള്ള ജില്ലയി നിഹാമ ഗ്രാമത്തിൽ പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരർക്കായി തെരച്ചിൽ തുടരുന്നതായി സൈന്യം അറിയിച്ചു. പ്രദേശത്ത് രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചത്.
സുരക്ഷാസേനയും പോലീസും സംയുക്തമായാണ് തിരച്ചിൽ ആരംഭിച്ചത്. സമീപ ദിവസങ്ങളിൽ കശ്മീരിൽ പലയിടങ്ങളിലായി സുരക്ഷാ ജീവനക്കാരും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാകുകയും ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം പുൽവാമയിൽ സുരക്ഷാ ജീവനക്കാരുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു.