എക്‌സിറ്റ് പോളിൽ വിശ്വാസമില്ല; തിരഞ്ഞെടുപ്പ് ഫലം ബിജെപി ഭരണത്തിനുള്ള തിരിച്ചടിയാകും: ശശി തരൂർ

Jaihind Webdesk
Sunday, June 2, 2024

 

തിരുവനന്തപുരം: എക്‌സിറ്റ് പോളിൽ തനിക്ക് വിശ്വാസമില്ലെന്ന് ഡോ. ശശി തരൂർ. തിരഞ്ഞെടുപ്പ് ഫലം ബിജെപി ഭരണത്തിനുള്ള തിരിച്ചടിയാകും. ഇന്ത്യ മുന്നണിക്ക് 295 സീറ്റുകൾ ലഭിക്കുമെന്നത് കൃത്യമായ കണക്കുകളാണ്.  കേരളത്തിൽ ബിജെപിക്ക് 7 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ പറയുന്നത്. എന്നാല്‍ സുരേന്ദ്രൻ പോലും ഇത്ര സീറ്റുകൾ സ്വപ്നം കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.  അമിത് ഷാ ജില്ലാ മജിസ്‌ട്രേറ്റുമാരെ വിളിച്ചത് എന്തിനെന്നറിയില്ലെങ്കിലും ഇതിൽ ഒരു വിശ്വാസക്കുറവ് നിലനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.