തിരുവനന്തപുരം: എക്സിറ്റ് പോൾ ഫലങ്ങള്‍ നേരത്തെയും തെറ്റിയിട്ടുണ്ടെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ആണുള്ളത്. കേരളത്തില്‍ ബിജെപിക്ക് മൂന്നു സീറ്റ് വരെ ലഭിക്കുമെന്ന പ്രവചനം ഒരു തരത്തിലും നടപ്പാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജനെ ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ എന്തിനാണ് കണ്ടതെന്നും സിപിഎം ഇക്കാര്യത്തില്‍ എന്തുകൊണ്ട് നടപടി എടുത്തില്ലെന്നും ഷിബു ബേബി ജോണ്‍ ചോദിച്ചു. വോട്ട് മറിക്കലിന്റെ ഭാഗമാണ് ഇതൊക്കെയെന്നും അദ്ദേഹം കൂട്ടിചേർത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു ഷിബു ബേബി ജോൺ.