കോട്ടയം ജില്ലയില്‍ ശക്തമായ മഴ; മീനച്ചില്‍, മണിമല ആറുകളിലെ ജലനിരപ്പ് ഉയര്‍ന്നു, ജാഗ്രതാ നിർദ്ദേശവുമായി കളക്ടര്‍

Jaihind Webdesk
Saturday, June 1, 2024

 

കോട്ടയം: കോട്ടയം ജില്ലയില്‍ ശക്തമായ മഴ പെയ്യുന്നതിനാല്‍ മീനച്ചില്‍, മണിമല ആറുകളിലെ ജലനിരപ്പ് ഉയര്‍ന്നു. മീനച്ചിലാറിന്‍റെയും മണിമലയാറിന്‍റെയും കരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി അറിയിച്ചു.  രാത്രികാലങ്ങളിലെ അപകട സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഭീഷണി പ്രദേശങ്ങളില്‍ ഉള്ളവരെ അടിയന്തരമായി ക്യാമ്പുകളിലേക്ക് മാറ്റാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  ജില്ലയില്‍ 31 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുകയാണ്.