‘ഒഡീഷ മുഖ്യമന്ത്രിക്കെതിരെ കേസുകളില്ലാത്തത് എന്തുകൊണ്ട്? പ്രവർത്തിക്കുന്നത് ബിജെപിക്ക് വേണ്ടിയായതുകൊണ്ട്’; രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, May 30, 2024

 

ഭുവനേശ്വർ: ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് പ്രവർത്തിക്കുന്നത് ബിജെപിക്ക് വേണ്ടിയെന്ന് രാഹുൽ ഗാന്ധി.
ഒഡീഷയിൽ ബിജെഡിയും ബിജെപിയും ഉണ്ട്. അവർ ഒരേ തരത്തിലുള്ളവരാണെന്നും രണ്ടുപേരും ഒരുമിച്ചാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.  ഒഡീഷയിലെ ജനങ്ങളുടെ പണവും ഖനികളും സ്വത്തും അപഹരിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്‍റെ ലക്ഷ്യം. ബിജെപിക്കെതിരെ പോരാടുകയാണെങ്കില്‍ ഒഡീഷ മുഖ്യമന്ത്രിക്കെതിരെ കേസുകളില്ലാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

“ബിജെപിക്കെതിരെ ഞാന്‍ പോരാടുന്നു. അവർ എനിക്കെതിരെ 24 കേസുകൾ ചുമത്തി. അവർ എന്‍റെ ലോക്സഭാ സീറ്റ് തട്ടിയെടുത്തു. ഇഡി എന്നെ 50 മണിക്കൂർ ചോദ്യം ചെയ്തു. എന്നാൽ നവീൻ പട്‌നായിക്ക് ബിജെപിക്കെതിരെ പോരാടിയെങ്കിൽ എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ കേസെടുക്കുന്നില്ല. കാരണം വ്യക്തമാണ്. ബിജെഡിയുടെ നവീൻ പട്‌നായിക്ക് ഇവിടെ ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഒഡീഷയിലെ ജനങ്ങളുടെ പണവും ഖനികളും സ്വത്തും അപഹരിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്‍റെ ലക്ഷ്യം” – രാഹുല്‍ ഗാന്ധി പറഞ്ഞു. ഒഡീഷയിലെ ബാലാസോറില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.