പ്ലസ് വൺ അധിക ബാച്ചുകൾ അനുവദിക്കണം; കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി മുസ്‌ലിം ലീഗ്

Jaihind Webdesk
Wednesday, May 29, 2024

 

കണ്ണൂര്‍: എസ്എസ്എൽസി പാസായ വിദ്യാർത്ഥികൾക്ക് തുടർന്നു പഠിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുക്കാതെ ബാർ ഉടമകളുടെ താൽപര്യം സംരക്ഷിക്കുന്ന ഗവൺമെന്‍റായി  പിണറായി സർക്കാർ മാറിയിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ. ഷംസുദ്ദീൻ എംഎൽഎ. ഇടതു സർക്കാർ അധികാരമേറ്റ ശേഷം വിദ്യാർത്ഥികളുടെ അവകാശം ഉറപ്പുവരുത്താൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഓരോ വർഷവും പ്ലസ് വൺ സീറ്റ് വർധിപ്പിക്കണമെന്ന ആവശ്യം ഉയരുമ്പോൾ അഴകൊഴമ്പൻ വാചക കസർത്ത് നടത്തി തടിതപ്പാനാണ് വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടുന്നവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലബാറിലെ ജില്ലകളിൽ പ്ലസ് വൺ അധിക ബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്‌ലിം  ലീഗ് കണ്ണൂർ ജില്ലാ കമ്മറ്റി നടത്തിയ ധർണാസമരം കലക്ടറേറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്‍റ് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു.