കണ്ണൂർ: ചെറുവാഞ്ചേരിയിൽ കെഎസ്‌യു നേതാവിന് നേരെ ആക്രമണം. കെഎസ്‌യു കണ്ണൂർ എസ്എൻ കോളേജ് യൂണിറ്റ് സെക്രട്ടറി ചെറുവാഞ്ചേരിയിലെ ഗോകുൽ രാജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചു. പരിക്കേറ്റ ഗോകുലിനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറുവാഞ്ചേരി കണ്ണാടിച്ചാലിൽ വെച്ച് ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. സിപിഎം ബ്രാഞ്ച് സെക്രട്ടറി ജീവൻ ജ്യോതി, പാട്യം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ മകൻ നന്ദകിഷോർ, സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം വിബിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രണം. അക്രമികളുടെ സിസിടിവി ദൃശ്യം ജയ്ഹിന്ദ് ന്യൂസിന്. കണ്ണവം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.