മുല്ലപ്പെരിയാറിന് സമീപം പുതിയ അണക്കെട്ട് നിർമ്മിക്കുവാനുള്ള കേരളത്തിന്‍റെ നീക്കത്തിൽ പ്രതിഷേധം

Monday, May 27, 2024

 

തമിഴ്നാട്: മുല്ലപ്പെരിയാർ അണക്കെട്ടിന് സമീപം പുതിയ അണക്കെട്ട് നിർമ്മിക്കുവാനുള്ള കേരളത്തിന്‍റെ നീക്കത്തിൽ പ്രതിഷേധിച്ച് പെരിയാർ വൈഗൈ ഇറിഗേഷൻ അഗ്രികൾചർ അസോസിയേഷന്‍റെ നേതൃത്വത്തിൽ തമിഴ്നാട് ലോവർ ക്യാമ്പിൽ നിന്നും പ്രതിഷേധ മാർച്ച് നടത്തി. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ശിൽപ്പി ജോൺ പെന്നി ക്വിക്കിന്‍റെ സ്മാരകത്തിന് സമീപത്തു വെച്ച് പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. കേരള-തമിഴ്നാട് സംഘർഷ സാധ്യത കണക്കിലെടുത്ത് കുമളി-തമിഴ്നാട് അതിർത്തിയിൽ വൻ പോലീസ് സന്നാഹമായിരുന്നു.