സ്‌കൂള്‍ ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തലില്‍ നടപടി; 2.88 ലക്ഷം രൂപ അധ്യാപകരിൽ നിന്ന് ഈടാക്കും

Jaihind Webdesk
Monday, May 27, 2024

 

മലപ്പുറം: സ്‌കൂളിലെ ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവത്തില്‍ നടപടിയുമായി ധനകാര്യ പരിശോധനാ വിഭാഗം. മലപ്പുറം മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലെ അരികടത്തിലാണ് നടപടി. രാത്രിയുടെ മറവിൽ ഉച്ചഭക്ഷണ അരി കടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അധ്യാപകർ നടത്തിയത് ക്രിമിനൽ കുറ്റമാണെന്നും  ക്രിമിനൽ നടപടി വേണമെന്നും ധനകാര്യ വകുപ്പ് വാദിച്ചു. സ്‌കൂളിലെ 7,737 കിലോ അരിയാണ് മോഷണം നടത്തിയതായി പരിശോധനയിൽ കണ്ടെത്തിയത്. കിലോഗ്രാമിന് 37.26 രൂപ നിരക്കിൽ 2.88 ലക്ഷം രൂപ അധ്യാപകരിൽ നിന്ന് ഈടാക്കണമെന്നും ധനകാര്യ വകുപ്പ് നിര്‍ദ്ദേശിച്ചു.