തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സിപിഎം ജില്ലാ കമ്മിറ്റിയാണ് എസ്പിയെ നിയന്ത്രിക്കുന്നതെന്നും എസ്എച്ച്.മാരെ നിയന്ത്രിക്കുന്നത് പാര്‍ട്ടി ഏരിയാ നേതാക്കളാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
ക്രമസമാധാനം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഇന്ന് പോലീസിന്റെ യോഗം വിളിച്ചിരിക്കുകയാണ്. മാരാരിക്കുളത്ത് ഒരാള്‍ വണ്ടിയുടെ ചില്ല് തകര്‍ത്ത് തോക്ക് ചൂണ്ടിയിട്ടും പ്രതിയെ പിടിക്കാന്‍ പോലീസ് തയാറായില്ല. തോക്ക് ചൂണ്ടിയ മനോജ് എന്ന ക്രിമിനല്‍ സിപിഎം ഏരിയ കമ്മിറ്റി നേതാവിന്റെ അടുത്ത ആളാണെന്നും അയാള്‍ക്കെതിരെ പരാതി നല്‍കാതെ വേഗം രക്ഷപ്പെട്ടോളാനുമാണ് പോലീസ് പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.