തിരുവനന്തപുരം: കെ. കരുണാകരന് സ്മാരക ഫൗണ്ടേഷന് ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകാന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസിസി പ്രസിഡന്റുമാരുടെ യോഗം തീരുമാനിച്ചു. ജില്ലകളില്‍ നിന്ന് ജൂലൈ 15-നകം കൂടുതല്‍ തുക സമാഹരിക്കാന്‍ ജില്ലാ പ്രസിഡന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്കി. സമാഹരിച്ച തുകയുടെ അവലോകനം നടത്തി.
ഫണ്ട് സമാഹരണത്തിനായി ഫൗണ്ടേഷന്റെ ചെയര്മാന് കൂടിയായ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും ഫൗണ്ടേഷന് വര്‍ക്കിംഗ് ചെയര്മാന് കെ. മുരളീധരനും ജില്ലകള്‍ സന്ദര്‍ശിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയാറെടുപ്പുകള്‍ നടത്താനും ജില്ലാ അധ്യക്ഷന്മാര്ക്ക് യോഗം നിര്‍ദ്ദേശം നല്കി. തുടര്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടനയുടെയും കെപിസിസി ഭാരവാഹികളുടെയും യോഗം ഉടന്‍ ചേരാനും തീരുമാനിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന് സ്വാഗതം പറഞ്ഞു. കെ. കരുണാകരന് ഫൗണ്ടേഷന് ഭാരവാഹികളായ എന്‍. പീതാംബരക്കുറുപ്പ്, കെ.പി. കുഞ്ഞിക്കണ്ണന്, ഇബ്രാംഹികുട്ടി കല്ലാര്‍, ശരത്ചന്ദ്രപ്രസാദ്, ഇ.എം. ആഗസ്തി, ടി.വി. ചന്ദ്രമോഹന്, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു, ഡിസിസി പ്രസിഡന്റുമാരായ പാലോട് രവി, സതീഷ് കൊച്ചുപറമ്പില്‍, ബി. ബാബുപ്രസാദ്, നാട്ടകം സുരേഷ്, സി.പി. മാത്യു, മുഹമ്മദ് ഷിയാസ്, എ. തങ്കപ്പന്, വി.എസ്. ജോയി, കെ. പ്രവീണ്‍കുമാര്‍, എന്‍.ഡി. അപ്പച്ചന്, പി.കെ. ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.