ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. മോദി ഭരണത്തില്‍ പത്തുവർഷം നേട്ടമുണ്ടായത് അദാനിക്ക് മാത്രമാണെന്നും വോട്ട് ചെയ്യുമ്പോൾ അത് ഓർക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സംവാദത്തിന് താൻ തയാറാണെന്നും എന്നാൽ മോദി അതിനു വരില്ലെന്നും അദ്ദേഹം പറഞ്ഞു. മോദി പറയുന്നതെല്ലാം മണ്ടത്തരമാണെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. ഡല്‍ഹിയില്‍ സംഘടിപ്പിച്ച വമ്പന്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.