മലപ്പുറത്ത് നാലു വിദ്യാർത്ഥികള്‍ക്ക് നീർനായയുടെ കടിയേറ്റു

Jaihind Webdesk
Friday, May 17, 2024

 

മലപ്പുറം: ചാലിയാര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ നീര്‍നായ ആക്രമിച്ചു. മലപ്പുറം ചീക്കോട് ഇരട്ടമുഴി കടവില്‍ കുളിക്കാന്‍ ഇറങ്ങിയ നാലു വിദ്യാര്‍ത്ഥികള്‍ക്കാണ് നീര്‍നായയുടെ കടിയേറ്റത്. ആറു വയസുകാരനെ നീര്‍നായ അല്‍പ്പദൂരം പുഴയിലൂടെ കടിച്ചുവലിച്ചു. കൂടെ ഉള്ളവരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

നീർനായയുടെ കടിയേറ്റ കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് നീർ ആയ ആക്രമണം പതിവാണെന്ന് നാട്ടുകാർ പറയുന്നു. നിരവധി പരാതികള്‍ നല്‍കിയെങ്കിലും വിഷയത്തില്‍ ഇതുവരെയും അധികൃതരുടെ  ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തി.