സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; മലപ്പുറത്തും വയനാടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Jaihind Webdesk
Friday, May 17, 2024

 

തിരുവനന്തപുരം:  സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.  മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതേസമയം എട്ട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.  തെക്കൻ കേരള തീരത്തും, ലക്ഷദ്വീപ് തീരത്തും നാളെ മുതൽ മുതൽ തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.