തിരുവനന്തപുരം: പന്തീരാങ്കാവില്‍ പെണ്‍കുട്ടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വധശ്രമമുണ്ടായിട്ടും പരാതി നല്‍കിയ പിതാവിനെ സിഐ പരിഹസിക്കുകയാണ് ചെയ്തത്. പെണ്‍കുട്ടിക്കെതിരെ ഇത്രയും ക്രൂരമായ ആക്രമണമുണ്ടായിട്ടും നടപടി എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനെയൊരു പോലീസെന്ന് അദ്ദേഹം ചോദിച്ചു. അന്നു തന്നെ സിറ്റി പോലീസ് കമ്മീഷണറെ വിളിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പിറ്റേന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന ശേഷമാണ് കേസെടുത്തത്. ഇത്രയും ക്രൂരമായ ആക്രമണം നടന്നിട്ടും പ്രതിയെ അറസ്റ്റു ചെയ്തില്ല. പ്രതി രക്ഷപ്പെട്ടാല്‍ അതിന്‍റെ ഉത്തരവാദിത്തം പോലീസിനായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.