സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം മുതല്‍ ആധുനിക ഇന്ത്യയുടെ നിര്‍മ്മാണം വരെ സ്ത്രീകള്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് സോണിയാ ഗാന്ധി. എന്നാല്‍ ഇന്ന് സ്ത്രീകള്‍ വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളില്‍ കടുത്ത പ്രതിസന്ധി നേരിടുന്നു. കോണ്‍ഗ്രസിന്റെ മഹാലക്ഷ്മി പദ്ധതി വനിതകള്‍ക്ക് പ്രയോജനപ്പെടുന്നതാകുമെന്ന് സോണിയാ ഗാന്ധി പറഞ്ഞു. പാവപ്പെട്ട കുടുംബങ്ങളിലെ ഒരു സ്ത്രീക്ക് കോണ്‍ഗ്രസ് വര്‍ഷം തോറും മഹാലക്ഷ്മി പദ്ധതിയിലൂടെ ഒരു ലക്ഷം രൂപ നല്‍കും. കര്‍ണാടകയിലെയും തെലങ്കാനയിലും കൊടുത്ത ഉറപ്പുകള്‍ നടപ്പാക്കിയത് ഇവിടത്തെ ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തിന് ആശ്വാസം പകര്‍ന്നു. രാജ്യം ദുഷ്ക്കരമായ ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ കോണ്‍ഗ്രസ് ജനങ്ങളോടൊപ്പമുണ്ടെന്നും വീഡിയോ സന്ദേശത്തില്‍ സോണിയാ ഗാന്ധി പറഞ്ഞു.