കെ.എസ്. ഹരിഹരന്‍റെ വീടിനു നേരെ ആക്രമണം; സ്‌കൂട്ടറില്‍ എത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

Jaihind Webdesk
Sunday, May 12, 2024

 

കോഴിക്കോട്: ആര്‍എംപി നേതാവ് കെ.എസ്. ഹരിഹരന്‍റെ വീടിനു നേരെ ആക്രമണം. വീടിനു നേരെ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. സ്‌കൂട്ടറില്‍ എത്തിയ സംഘമാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. 8: 15നാണ് സംഭവം നടന്നത്. ഒരു സംഘം ആളുകള്‍ വീടിനു പരിസരത്ത് റോന്തുചുറ്റിയിരുന്നതായി ഹരിഹരന്‍ പറഞ്ഞു. സ്‌ഫോടക വസ്തു ചുറ്റുമതിലില്‍ തട്ടിപ്പൊട്ടിയതിനാല്‍ അപകടം ഒഴിവായി. ഇന്നലെ വടകരയില്‍ നടന്ന പരിപാടിയില്‍ ഹരിഹരന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് സ്‌ഫോടക വസ്തു എറിഞ്ഞത്. സ്‌ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങൾ പിന്നീട് ഇതേ സംഘം എത്തി വാരികൊണ്ട് പോയെന്നും ഹരിഹരൻ വെളിപ്പെടുത്തി.