ഹരിയാനയില്‍ മുൻ എംപി കൈലാഷോ സൈനി ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു; അംഗത്വം സ്വീകരിച്ചത് ഭൂപീന്ദർ സിംഗ് ഹൂഡയുടെ നേതൃത്വത്തില്‍

Jaihind Webdesk
Sunday, May 12, 2024

 

ഛത്തിസ്ഗഡ്:  മുൻ എംപിയും ഒബിസി നേതാവുമായ കൈലാഷോ സൈനി ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു. ഹരിയാനയില്‍ മൂന്ന് സ്വതന്ത്ര എംഎൽഎമാർ  ഭരണകക്ഷിയായ ബിജെപിക്ക് നൽകിയ പിന്തുണ പിൻവലിച്ചതിന് പിന്നാലെയാണ് കൈലാഷോ സൈനി  കോണ്‍ഗ്രസില്‍ ചേർന്നത്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിംഗ് ഹൂഡയുടെ നേതൃത്വത്തിലാണ് കൈലാഷോ കോൺഗ്രസ് പാർട്ടിയില്‍ അംഗത്വം സ്വീകരിച്ചത്.

ഛത്തിസ്ഗഡിലെ കുരുക്ഷേത്ര മണ്ഡലത്തിൽ നിന്നും രണ്ട് തവണ എംപിയായ നേതാവാണ് കൈലാഷോ സെെനി. കുരുക്ഷേത്രയിലെ ജില്ലാ പരിഷത്തിന്‍റെ അധ്യക്ഷയായി അവർ പ്രവർത്തിച്ചിട്ടുണ്ട്. 2009ൽ ഹൂഡ മുഖ്യമന്ത്രിയായിരിക്കെ കൈലാഷോ കോൺഗ്രസിൽ ചേർന്നിരുന്നെങ്കിലും തുടർന്ന് നടന്ന രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും കോൺഗ്രസ് ടിക്കറ്റിൽ പരാജയപ്പെതോടെ 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അവർ ബിജെപിയിൽ ചേരുകയായിരുന്നു. എന്നാൽ ബിജെപിയിൽ ചേർന്നത് അബദ്ധമായിരുന്നവെന്നും പൊതു ജനക്ഷേമത്തെ കുറിച്ച് അവർക്ക് യാതൊരു വേവലാതിയുമില്ലെന്നും അവർ പറഞ്ഞു. കോൺഗ്രസാണ് ഞാൻ കണ്ടതിൽ വെച്ച് രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയെന്ന് കോൺഗ്രസിൽ തിരിച്ചു വന്നതിന് പിന്നാലെ കൈലാഷോ മാധ്യമങ്ങളോട് പറഞ്ഞു.