‘മോദി ശ്രമിക്കുന്നത് രാജ്യത്തെ വീണ്ടും അടിമത്തത്തിന്‍റെ കാലത്തിലേക്ക് തിരികെകൊണ്ടുപോകാന്‍’; കോണ്‍ഗ്രസ് അതിന് അനുവദിക്കില്ലെന്ന് മല്ലികാർജുന്‍ ഖാർഗെ

Jaihind Webdesk
Sunday, May 12, 2024

 

ധുലെ/മഹാരാഷ്ട്ര: നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ ജനങ്ങളുടെ മൗലികാവകാശങ്ങൾ നിഷേധിച്ച് സ്വാതന്ത്ര്യത്തിനു മുമ്പുള്ള അടിമത്തത്തിന്‍റെ കാലത്തിലേക്ക് തിരിച്ചുകൊണ്ടുപോകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഭരണഘടനയെ ഇല്ലായ്മ ചെയ്ത് സംവരണവും മൗലികാവകാശങ്ങളും എടുത്തുമാറ്റി ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങളെല്ലാം അടിമകളാക്കി മാറ്റാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കുമെന്നും ഇതിനായി ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസിനെ അധികാരത്തിലെത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മഹാരാഷ്ട്രയിലെ ധുലെയിൽ തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഖാർഗെ.