സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം കുറഞ്ഞു; ആകെ ഉപഭോഗം 95.69 ദശലക്ഷം യൂണിറ്റ്

Jaihind Webdesk
Sunday, May 12, 2024

 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗം കുറഞ്ഞു. 95.69 ദശലക്ഷം യൂണിറ്റ് ആണ് ഇന്നലെത്തെ ആകെ വെെദ്യുതി ഇപയോഗം. തുടർച്ചയായി രണ്ടാം ദിവസമാണ് ആകെ വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിനു താഴെ എത്തി നില്‍ക്കുന്നത്.  ഇന്നലെ പീക് ആവശ്യകത 4585 മെഗാവാട്ട് ആയിരുന്നു. സംസ്ഥാനത്ത് പരക്കെ മഴ ലഭിച്ചതോടെയാണ് വെെദ്യുതി ഉപയോഗം കുറഞ്ഞത്. കഴിഞ്ഞ മാസം ആദ്യയാഴ്ച  തന്നെ വെെദ്യുതി ഉപയോഗം പത്തു കോടി യൂണിറ്റിലെത്തിയിരുന്നു. 11 കോടി യൂണിറ്റിന് മുകളില്‍ രേഖപ്പെടുത്തി തുടർച്ചയായി സർവകാല റെക്കോർഡ് ഭേദിക്കുകയും ചെയ്തിരുന്നു.