തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഓഫീസില്‍ കയറാന്‍ ഇനി മുതല്‍ കൈയിലെ പണത്തിന്‍റെ കണക്ക് രേഖപ്പെടുത്തണം. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന സര്‍ക്കുലര്‍ പൊതുഭരണ വകുപ്പ് പുറത്തിറക്കി. ഉദ്യോഗസ്ഥര്‍ ഓഫീസില്‍ ഹാജരാകുന്ന സമയം അവരുടെ കൈവശമുള്ള തുക എത്രയെന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ എന്തൊക്കെയെന്നും ഡെയ്‌ലി ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററിലോ പേഴ്‌സണല്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററിലോ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. എല്ലാ വകുപ്പു മേധാവികളും ഇത് ഉറപ്പുവരുത്തണമെന്നും പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.