തിരുവനന്തപുരം: പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. യോദ്ധ, നിർണയം, ഗാന്ധർവം തുടങ്ങിയ മലയാള സിനിമകൾക്ക് പുറമെ ബോളിവുഡിലെയും മുൻനിര സംവിധായകരിൽ ഒരാളായി തിളങ്ങാൻ സംഗീത് ശിവന് സാധിച്ചു. സംഗീത് ശിവന്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് തീരാനഷ്ടമാണെന്നും കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.