എസ്എസ്എസ്എല്‍സിക്ക് 99.69% വിജയം; ഏറ്റവും കൂടുതല്‍ വിജയം കോട്ടയം ജില്ലയില്‍

Jaihind Webdesk
Wednesday, May 8, 2024

 

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സിക്ക് ഇത്തവണ 99.69 ശതമാനം വിജയം. ആകെ നാലു ലക്ഷത്തി ഇരുപത്തിയേഴായിരത്തി ഒരുന്നൂറ്റിയഞ്ച് (4,27,105) വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ നാലു ലക്ഷത്തി ഇരുപത്തിയയ്യായിരത്തി അഞ്ഞൂറ്റി അറുപത്തി മൂന്ന് (4,25,561) പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. എഴുപത്തിയൊന്നായിരത്തി എണ്ണൂറ്റി മുപ്പത്തിയൊന്നുപേര്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനം കോട്ടയം ജില്ലയിലാണ് –  99.92%. തിരുവനന്തപുരം റെവന്യൂ ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം. പാലാ വിദ്യാഭ്യാസ ജില്ല 100 ശതമാനം വിജയം നേടി. ഏറ്റവും കുറവ് ആറ്റിങ്ങലുമാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഇത്തവണയും മലപ്പുറം ജില്ലയ്ക്കാണ്. 4934 എ പ്ലസ്. 99.7 % ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം.

ടിഎച്ച്എസ്എൽസി പരീക്ഷയിൽ 2944 പേർ പരീക്ഷ എഴുതിയതിൽ 2938 പേർ വിജയിച്ചു. 99.8 ആണ് വിജയശതമാനം. 534 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

100 ശതമാനം കൈവരിച്ച സ്കൂളുകളുടെ എണ്ണം: സർക്കാർ സ്കൂളുകൾ –892, എയ്ഡഡ് സ്കൂളുകൾ– 1139, അൺ എയ്ഡഡ് സ്കൂളുകൾ–443. കഴിഞ്ഞ വർഷത്തേക്കാൾ 107 സ്കൂളുകളുടെ കുറവുണ്ട്. ഉത്തരകടലാസുകളുടെ പുനർമൂല്യനിർണയം, ഫോട്ടോ കോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ മേയ് 9 മുതൽ 15 വരെ നൽകാം. സേ പരീക്ഷ മേയ് 28 മുതൽ ജൂൺ 6 വരെ നടത്തും. ജൂൺ രണ്ടാംവാരം പരീക്ഷാഫലം പ്രഖ്യാപിക്കും. മൂന്നു വിഷയങ്ങൾക്കു വരെ സേ പരീക്ഷയെഴുതാം.

www.prd.kerala.gov.in, https://results.kerala.gov.in, https://examresults.kerala.gov.in,https:pareekshabhavan.kerala.gov.in,https://results.kite.kerala.gov.in,https://sslcexam.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും പരീക്ഷാഫലം അറിയാനാകും.