രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Jaihind Webdesk
Friday, May 3, 2024

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.  ഇന്ന് ഉച്ചയോടെയാണ് രാഹുല്‍ ഗാന്ധി വരണാധികാരിക്ക് മുമ്പാകെ നാമനിര്‍ദേശ പത്രിക നല്‍കിയത്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ്  നാമനിര്‍ദ്ദേശപത്രിക സമർപ്പിച്ചത്. റായ്ബറേലിയില്‍ വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയത്. വയനാട് ലോക്സഭാ മണ്ഡലത്തിന് പുറമെയാണ് രണ്ടാം സീറ്റായി റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്.