ന്യൂഡല്‍ഹി: എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ഇന്നും അന്തിമവാദം തുടങ്ങിയില്ല. 110 ആം നമ്പര്‍ കേസായിട്ടാണ് എസ്എൻസി ലാവ്‍ലിൻ ലിസ്റ്റ് ചെയ്തിരുന്നത്. ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിലാണ് അന്തിമവാദം തുടങ്ങുക. മഹാരാഷ്ട്രയിൽ നിന്നുള്ള കേസിൽ വാദം തുടരുന്നതിനാൽ ലാവലിൻ അടക്കം കേസുകൾ കോടതി ഇന്ന് പരിഗണിക്കില്ല. അതേസമയം ഇന്നലെയും കേസ് സമയക്കുറവ് മൂലം മാറ്റിവെച്ചിരുന്നു. ആകെ നാൽപത് തവണയാണ് ലാവലിനുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതിക്ക് മുന്നിൽ ലിസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്ത് സിബിഐ സമർപ്പിച്ച ഹർജികളടക്കമാണ് നിലവില്‍ സുപ്രീം കോടതിയിലുള്ളത്.