തിരുവനന്തപുരം: ഇ.പി ജയരാജനെതിരെ സിപിഎം നടപടിയെടുക്കാത്തത് അരമന രഹസ്യം പുറത്താവാതിരിക്കാനെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസൻ. ജയരാജനെതിരെ നടപടിയെടുത്താൽ വലിയ ബോംബുകൾ ഇനിയും പൊട്ടിക്കുമെന്ന് സിപിഎമ്മിന് അറിയാവുന്നത് കൊണ്ടാണ് നടപടിയെടുക്കാതെ കേസ് കൊടുക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പിണറായിക്കു വേണ്ടി അദ്ദേഹത്തിന്റെ സമ്മതത്തോടെയാണ് ജയരാജൻ എല്ലാം ചെയ്തതെന്നും പിണറായിയെ രക്ഷിക്കാനുള്ള നീക്കമാണ് നടന്നതെന്നും എം എം ഹസൻ തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം അഴിമതി മറയ്ക്കാന്‍ വര്‍ഗീയതയുമായി സിപിഎം സന്ധി ചെയ്തെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് രംഗത്തെത്തി. ഇ.പി ജയരാജനെ തൊടാന്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഭയമാണ്. ആര്‍ക്ക് വേണമെങ്കിലും ബിജെപിയിലേക്ക് പോകാമെന്ന ഗ്രീന്‍ സിഗ്നല്‍ നല്‍കുകയാണ് എം.വി ഗോവിന്ദന് ചെയ്തതെന്നും വി.ഡി.സതീശന് പറഞ്ഞു.