തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പിന് തുടക്കമായി. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെ 194 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 2.77 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. കൂടുതൽ വോട്ടർമാർ മലപ്പുറം പാർലമെന്‍റ് മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് ഏറ്റവും കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളാണുള്ളത്. അറുപതിനായിരത്തിലേറെ പോലീസുകാരെയും 62 കമ്പനി കേന്ദ്രസേനയെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. 7 ജില്ലകളിൽ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന് പുറമെ രണ്ടാം ഘട്ടത്തിൽ 12 സംസ്ഥാനങ്ങളിലും ജമ്മു-കശ്മീരിലും ഇന്ന് വോട്ടെടുപ്പ് നടക്കും. 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടമാണിത്. ഏപ്രില്‍ 19-നായിരുന്നു ആദ്യ ഘട്ടം. ജൂൺ നാലിനാണ് വോട്ടെണ്ണല്‍.