തൃശൂർ: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. മാസപ്പടി കേസിൽ ഇഡിയുടെ ചോദ്യം ചെയ്യൽ മകൾ വീണാ വിജയനിലേക്ക് എത്തുമോയെന്ന ചോദ്യമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ‘‘ആ ഭയം നിങ്ങൾക്കുണ്ടെങ്കിൽ ആ തോന്നലുമായി നിങ്ങൾ നടക്ക്. ബാക്കി നമുക്ക് പിന്നീട് പറയാം’’ എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. പിന്നാലെ മുഖ്യമന്ത്രി മൈക്ക് ഓഫാക്കി വാർത്താസമ്മേളനം അവസാനിപ്പിച്ചു പോവുകയും ചെയ്തു.