പുദുച്ചേരി (തമിഴ്നാട്): പ്രധാനമന്ത്രി നരേന്ദ മോദി ജനങ്ങളോട് തുടർച്ചയായി കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെ. തിരഞ്ഞടുപ്പിന് മുമ്പ് മോദി നൽകിയ ഒരു വാഗ്ദാനവും പാലിച്ചിട്ടില്ല. തൊഴില്ലായ്മ, കർഷകരുടെ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ നല്കിയ വാഗ്ദാനങ്ങൾ ഒന്നും നടപ്പായിട്ടില്ല. രാജ്യത്ത് ജനാധിപത്യം നിലനിൽക്കണം, പൗരാവകാശവും ഭരണഘടനയും സംരക്ഷിക്കപ്പെടണം. ഇതിന് ഇന്ത്യ സഖ്യം അധികാരത്തിൽ എത്തണമെന്നും മല്ലികാർജുന്‍ ഖാർഗെ പറഞ്ഞു. പുദുച്ചേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.