പട്ടാമ്പിയിൽ യുവതിയെ കുത്തിവീഴ്ത്തി കത്തിച്ച യുവാവ് ജീവനൊടുക്കി

Jaihind Webdesk
Sunday, April 14, 2024

 

പാലക്കാട്: പട്ടാമ്പിയിൽ മുപ്പതുകാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവ് ആത്മഹത്യ ചെയ്തു. പ്രണപ്പകയാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.  തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കെ.പി. പ്രവിയയെ കുത്തി കൊലപ്പെടുത്തിയതിനു ശേഷം കത്തിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് തൃത്താല ആലൂർ സ്വദേശി സന്തോഷ് ആത്മഹത്യ ചെയ്തത്.

കൊടുമുണ്ട തീരദേശ റോഡിലാണ് കത്തിക്കരിഞ്ഞ നിലയിൽ ഇന്നു രാവിലെ പ്രവിയയുടെ മൃതദേഹം കണ്ടെത്തിയത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയാണ് മരിച്ച പ്രവിയ. പ്രവിയയുടെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണമായ സംഭവം. സ്കൂട്ടർ തടഞ്ഞുനിർത്തി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സൂചന. മൃതദേഹത്തിനു സമീപത്തുനിന്ന് കുത്തി കൊലപ്പെടുത്താന്‍ ഉപയോഗിച്ചെന്നു കരുതുന്ന കത്തി കണ്ടെടുത്തിട്ടുണ്ട്. പിന്നീട് ആത്മഹത്യക്കു ശ്രമിച്ച നിലയിൽ കണ്ടെത്തിയ സന്തോഷിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.