തിരുവനന്തപുരം: വേനല്‍ച്ചൂടില്‍ ചുട്ടുപൊള്ളുന്നതിനിടെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന ആശ്വാസവാർത്തയുമായി കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഏപ്രിൽ 11 മുതൽ 14 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. അതേസമയം സംസ്ഥാനത്ത് താപനില ഓരോദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. പാലക്കാട് ജില്ലയില്‍ താപനില 45 ഡിഗ്രി രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകള്‍.