കുതിച്ചുയർന്ന് സ്വർണവില; ഇന്ന് കൂടിയത് 80 രൂപ, ഇതോടെ പവന് 52,880 രൂപ

Jaihind Webdesk
Wednesday, April 10, 2024

തിരുവനന്തപുരം: സ്വർണവില വീണ്ടും കൂടി. പവന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 52,880 രൂപയായി. ഗ്രാമിന് 10 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. ഇന്നലെയും ഇന്നുമായി 360 രൂപയാണ് പവന് കൂടിയത്. ഇന്നലെ രണ്ട് തവണയാണ് സ്വർണവില കൂടിയത്. ആദ്യം 80ഉം രണ്ടാമത് 200 രൂപയുമാണ് ഇന്നലെ കൂടിയത്.

ആഗോള വിപണിയില്‍ സ്വര്‍ണവില വര്‍ധിച്ചതാണ് സ്വർണ വില വര്‍ധിക്കാനുള്ള കാരണം. ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.