‘കേരള സ്റ്റോറി’യെക്കുറിച്ചുള്ള ചര്‍ച്ചകളും വിവാദവും പൂര്‍ണമായും അവസാനിപ്പിക്കണം: വി.ഡി.സതീശന്‍

Jaihind Webdesk
Tuesday, April 9, 2024

തിരുവനന്തപുരം: ‘കേരള സ്റ്റോറി’ സംബന്ധിച്ച ചര്‍ച്ചകളും വിവാദവും പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.  വിവിധ മത സമൂഹങ്ങള്‍ തമ്മില്‍ തര്‍ക്കവും സംഘര്‍ഷവും ഉണ്ടാക്കുന്നതിന് വേണ്ടി മനപൂര്‍വമായി ഇട്ടിരിക്കുന്ന ചൂണ്ടിയാണിത്. ആ ചൂണ്ടയില്‍ കൊത്തരുത്. ഭിന്നിപ്പും വിദ്വേഷവും ഉണ്ടാക്കുന്നിന് വേണ്ട സംഘപരിവാര്‍ ഒരുക്കിവച്ചിരിക്കുന്ന കെണിയില്‍ വീഴാതിരിക്കാന്‍ മതേതര കേരളം ഒറ്റക്കെട്ടയി നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.