യശ്വന്ത്പുർ-കണ്ണൂർ എക്‌സ്പ്രസിൽ വൻ കവർച്ച; ഇരുപതോളം യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമായി

Jaihind Webdesk
Tuesday, April 9, 2024

 

യശ്വന്ത്പുർ-കണ്ണൂർ എക്‌സ്പ്രസിൽ വൻ കവർച്ച. സേലത്തിനും ധർമ്മപുരിക്കും ഇടയിൽ വെച്ചാണ് ട്രെയിനിൽ ഇന്ന് പുലർച്ചെ കൂട്ടക്കവർച്ച നടന്നത്. ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവും മറ്റും നഷ്ടപ്പെട്ടു. എസി കോച്ചുകളിലാണ് പ്രധാനമായും കവർച്ച നടന്നത്. സംഭവത്തിൽ യാത്രക്കാർ പരാതി നൽകി.